എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) ക്ഷണിക്കുന്നു
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2026 ആഗസ്റ്റ് 30-ന് നടക്കുന്ന ഓണാഘോഷ സമാപന ഘോഷയാത്രയിൽ “ജൈവവൈവിധ്യത്തിന്റെ നാശത്തിൽ നിന്ന് സംരക്ഷണത്തിന്റെ പുതുയുഗത്തിലേക്ക്” എന്ന പ്രമേയത്തെ ആസ്പദമാക്കി ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (JNTBGRI) ഫ്ലോട്ട് രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിച്ച് ഘോഷയാത്രയിൽ അവതരിപ്പിക്കുന്നതിനുമായി പരിചയസമ്പന്നരായ വ്യക്തികൾ/ഏജൻസികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് Expression of Interest (EOI) ക്ഷണിക്കുന്നു.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- ഫ്ലോട്ടിന്റെ ആശയക്കുറിപ്പ് (Concept Note).
- ഫ്ലോട്ടിന്റെ വിശദമായ ഡ്രോയിംഗും ഡിസൈനും.
- നിർമ്മാണരീതിയും ഉപയോഗിക്കുന്ന സാമഗ്രികളുടെ വിശദാംശങ്ങളും.
- ഫ്ലോട്ട് നിർമ്മാണത്തിനുള്ള വിശദമായ ബജറ്റ് എസ്റ്റിമേറ്റ്.
- സമാന പ്രവൃത്തികൾ നിർവഹിച്ചിട്ടുള്ള അനുഭവവിവരങ്ങൾ (ഉണ്ടെങ്കിൽ).
ഫ്ലോട്ടിന്റെ അളവുകൾ
- നീളം: 20 അടി
- വീതി: 10 അടി
- റോഡിൽ നിന്ന് പരമാവധി ഉയരം: 16 അടി 3 ഇഞ്ച്
കുറിപ്പ്: മേൽപ്പറഞ്ഞ അളവുകൾ യാതൊരു കാരണവശാലും കവിയാൻ പാടില്ല.
നിബന്ധനകൾ
- AI (Artificial Intelligence) ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളോ ഡിസൈനുകളോ അപേക്ഷയുടെ ഭാഗമായി സ്വീകരിക്കുന്നതല്ല.
- അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന ഡ്രോയിംഗുകളും ഡിസൈനുകളും അപേക്ഷകന്റെ സ്വന്തം യഥാർത്ഥ സൃഷ്ടികളായിരിക്കണം.
- ലഭിക്കുന്ന അപേക്ഷകൾ സ്ഥാപനം നിയോഗിക്കുന്ന സമിതി സാങ്കേതിക മികവ്, കലാപരമായ നിലവാരം, പ്രമേയാവതരണം, പ്രായോഗികത, ബജറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതാണ്.
- സമിതി തിരഞ്ഞെടുക്കുന്ന അപേക്ഷകന്‍/ഏജൻസിക്കാണ് ഫ്ലോട്ട് നിർമ്മാണത്തിനുള്ള ഔദ്യോഗിക വർക്ക് ഓർഡർ നൽകുക.
- ഫ്ലോട്ടിന്റെ രൂപകൽപ്പന, നിർമ്മാണം, അലങ്കാരം, ലൈറ്റിംഗ്, അനുബന്ധ സാമഗ്രികൾ, സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രവൃത്തികളുടെ ആകെ ചെലവ് ₹4,00,000/- (നാല് ലക്ഷം രൂപ) കവിയാൻ പാടില്ല.
- വർക്ക് ഓർഡർ ലഭിക്കുന്ന മുറയ്ക്ക്, 2026 ആഗസ്റ്റ് 30-ന് നടക്കുന്ന ഓണാഘോഷ സമാപന ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി ഫ്ലോട്ട് പൂർണ്ണമായും നിർമ്മിച്ച്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, സമയബന്ധിതമായി സജ്ജമാക്കി കൈമാറേണ്ടതാണ്.
- ഇക്കാര്യത്തിൽ സ്ഥാപനത്തിന്റെ തീരുമാനം അന്തിമമായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2026 ആഗസ്റ്റ് 11 (11.08.2026)
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
ദി ഡയറക്ടർ
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI)
പാലോട്, തിരുവനന്തപുരം – 695562
ഇ-മെയിൽ: director@jntbgri.res.in
ഫോൺ: +91 94464 80968

