മുള ഉത്പന്ന നിർമാണ പരിശീലനം
സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി മുളകളുപയോഗിച്ച് വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് പാലോട് JNTBGRI-യിൽ നടക്കുന്ന പത്തു ദിവസം വീതമുള്ള പരിശീലനങ്ങളിലേക്ക് താല്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷക്ഷണിക്കുന്നു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 10. ആദ്യ ബാച്ചിൽ 13 പേർക്കാണ് പ്രവേശനം. അപേക്ഷ JNTBGRI വെബ് സൈറ്റ്/ സോഷ്യൽ മീഡിയ സൈറ്റ് വഴി ലഭ്യമാകുന്ന ഗൂഗിൾ ഫോം വഴി ഓൺലൈനായി
സമർപ്പിക്കുകയോ, പ്രിന്റെടുത്തു പൂരിപ്പിച്ച ശേഷം പോസ്റ്റ് വഴി/ നേരിട്ട് സ്ഥാപനത്തിൽ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്.
സംശയങ്ങൾക്ക് ബന്ധപ്പെടുക -9447975141, 9446382346
സൂചന :-
- പരിശീലനത്തിന് എത്തുന്നവർക്ക് സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കുന്നതാണ്.
- പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂൾകിറ്റ്, സർട്ടിഫിക്കറ്റ് എന്നിവ
നൽകുന്നതാണ്. - അപേക്ഷകൾ ലഭിക്കുന്ന ക്രമമനുസരിച്ചും, പ്രവൃത്തി
പരിചയമനുസരിച്ചുമാകും പരിശീലനത്തിന് പരിഗണിക്കുന്നത്. - തിരഞ്ഞെടുക്കപെടുന്നവർ ആദ്യാവസാനം പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
- പഠിതാക്കൾ, പരിശീലകർ എന്നിവരെ തിരഞ്ഞെടുക്കുന്നതും പഠനവിഷയം
നിശ്ചയിക്കുന്നതും JNTBGRI ആയിരിക്കും. - ഭക്ഷണപാനീയ ആവശ്യങ്ങൾ സ്വയം നിവർത്തിക്കേണ്ടതാണ്.

