ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

  വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ ജനിതകശേഖരം സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1979ലാണ് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത്. വിസ്തൃതമായ ഉദ്യാനത്തിനൊപ്പം സസ്യസമ്പത്തിന്‍റെ സംരക്ഷണവും സുസ്ഥിര ഉപയോഗത്തിനായുള്ള ഗവേഷണങ്ങളും ഇവിടെ നടക്കുന്നു. 1972ല്‍  സ്റ്റോക്ക്ഹോമില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മാനവപരിസ്ഥിതി സമ്മേളനത്തില്‍ സസ്യവൈവിധ്യ  സംരക്ഷണത്തിനായി ഉഷ്ണമേഖലാ സസ്യശാസ്ത്രോദ്യാനങ്ങളുടെ ഒരു ശൃംഖലയ്ക് രൂപം കൊടുക്കുന്നതിനു ലോകരാജ്യങ്ങളെ ആഹ്യാനം ചെയ്യുകയുണ്ടായി. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട വിഖ്യാത സസ്യശാസ്ത്രജ്ഞനും സ്ഥാപക ഡയറക്ടറുമായ പ്രൊഫസര്‍ എ. എബ്രഹാമിന്‍റെ നിരന്തരമായ ശ്രമഫലമായിട്ടായിരുന്നു കേരള സര്‍ക്കാരിന് കീഴിലെ ഒരു സ്വയംഭരണ സംരംഭമായി 'ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്' സ്ഥാപിതമായത്.

  ജൈവവിവരസങ്കേതങ്ങള്‍ കൂടെ ഉള്‍പ്പെടുത്തി 'സരസ്വതി തങ്കവേലു എക്സ്റ്റന്‍ഷന്‍ സെന്‍റര്‍' എന്ന അനുബന്ധ സ്ഥാപനവും 1996ല്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍  നിലവില്‍ വന്നപ്പോള്‍ 2003ല്‍ ബൊട്ടാണിക് ഗാര്‍ഡനും അതിന്‍റെ ഭാഗമായി. പശ്ചിമ മലനിരകളുടെ മടിത്തട്ടില്‍ പ്രകൃതിദത്തമായ 300 ഏക്കര്‍ വനഭൂമിയില്‍ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയുടെ അമൂല്യ ശേഖരമാണ് ഇവിടെയുള്ളത്. അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഏഷ്യന്‍ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ മുന്‍നിരയില്‍ ഇടം നേടിയ ഈ സ്ഥാപനത്തിന് ഈ മേഖലയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ എക്സലന്‍സ് പദവി ലഭ്യമാണ്.

  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെ സസ്യജാലങ്ങളുടെ സംരക്ഷണമാണ് ഈ സ്ഥാപനത്തിന്‍റെ മുഖ്യ ഉദ്ദേശം. ഇതിനുള്ള ഗവേഷണങ്ങളും മറ്റുമാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. എട്ടു പ്രധാന വിഭാഗങ്ങളിലായാണ് സ്ഥാപനത്തിന്‍റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍.
ബയോടെക്നോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്സ്
കണ്‍സര്‍വേഷന്‍ ബയോളജി
എത്നോമെഡിസിന്‍ ആന്‍ഡ് എത്നോഫാര്‍മകോളജി
ഗാര്‍ഡന്‍ മാനേജ്മെന്‍റ്, എഡ്യൂക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ട്രെയിനിങ്
മൈക്രോബയോളജി
ഫൈറ്റോകെമിസ്ട്രി ആന്‍ഡ് ഫൈറ്റോഫാര്‍മകോളജി
പ്ലാന്‍റ് ജനിറ്റിക് റിസോഴ്സ്സ്  
പ്ലാന്‍റ് സിസ്റ്റമാറ്റിക്സ് ആന്‍ഡ് എവൊല്യൂഷനറി സയന്‍സ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക:
ഡയറക്ടര്‍,
ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്,
പാലോട്, തിരുവനന്തപുരം.
പിന്‍കോഡ് - 695562
ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഫോണ്‍: +91(0)472 2869246

                                                                                                                                                                                                       

2017 © JNTBGRI